ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2015ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് ട്രോഫി ഓസീസ് നായകന് സ്റ്റീവ് സ്മിത്തിന്. മികച്ച ടെസ്റ്റ് താരത്തിനുള്ള ഈ വര്‍ഷത്തെ പുരസ്കാരവും സ്മിത്തിനാണ്. ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്സാണ് മികച്ച ഏകദിന താരം.
അവാര്‍ഡിനായി പരിഗണിച്ച കാലയളവിനുള്ളില്‍ 13 ടെസ്റ്റുകളില്‍ നിന്നായി 82.57 ശരാശരിയില്‍ 1,734 റണ്‍സാണ് സ്മിത്ത് നേടിയത്. ഇതില്‍ ഏഴു സെഞ്ചുറികളും ആറു അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു അവാര്‍ഡ് പോലും നേടാനായില്ല.
ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലേസി മികച്ച ട്വന്റി 20 താരത്തിനുള്ള അവാര്‍ഡ് നേടി. 2014 സെപ്റ്റംബര്‍ മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള കാലയളവാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഓസ്ട്രേലിയ വനിതാ ടീം ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങാണ് ഏകദിനത്തിലെ മികച്ച വനിതാ താരം. വെസ്റ്റ് ഇന്‍!ഡീസ് നായിക സ്റ്റെഫാനി ടെയ്ലര് മികച്ച ട്വന്റി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post