ഒരേസമയം 31 പേരുമായി വീഡിയോ കോൾ ചെയ്യാനുള്ള സംവിധാനവുമായി വാട്സ്ആപ്പ്.വാട്ട്‌സ്ആപ്പിലെ ഗ്രൂപ്പ് കോൾ പരിധി നേരത്തെ 7 ആയിരുന്നു. ഇപ്പോൾ ഗ്രൂപ്പ് കോൾ പരിധി 31 ആയി ഉയർത്തിയെന്ന് വാട്സ് ആപ്പ് പ്രഖ്യാപിച്ചു. ഇത് പിന്നീട് 15 ആയി ഉയർത്തിയപ്പോൾ മുതൽ ഇത് വീണ്ടും ഉയർത്തണമെന്ന് ഉപയോക്താക്കളുടെ ഭാഗത്തുനിന്നും ആവശ്യമുണ്ടായി. ഈ ആവശ്യം കണക്കിലെടുത്ത് ഗ്രൂപ്പ് കോൾ പരിധി 32 ആക്കി ഉയർത്തുമെന്ന് വാട്സ് ആപ്പ് കഴിഞ്ഞ വർഷം പ്രഖ്യാപനം നടത്തിയിരുന്നു. ഈ പ്രഖ്യാപനമാണ് വാട്സ് ആപ്പ് ഇപ്പോൾ പ്രാവർത്തികമാക്കിയിരിക്കുന്നത്. ഈ ഫീച്ചർ ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ടീംസിനും ഗൂഗിൾ മീറ്റിനും സമാനമായ സൗകര്യങ്ങളാണ് വാട്ട്‌സ്ആപ്പ് നൽകുന്നത്.
നിലവിൽ ആപ്പിൾ ഫോണുകൾക്ക് മാത്രമെ വാട്ട്‌സ്ആപ്പിന്റെ ഈ പുതിയ ഫീച്ചർ ലഭിക്കുകയുള്ളൂ. ഐഒഎസ് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ ഫോണിൽ ഈ ഫീച്ചർ സജീവമാക്കണമെങ്കിൽ പാലിക്കേണ്ടത് ഇത്രയും കാര്യങ്ങളാണ്.
കോൾ ചെയ്യാനാഗ്രഹിക്കുന്ന ആളുകളുടെ ഗ്രൂപ്പുണ്ടാക്കുക. ഗ്രൂപ്പ് ചാറ്റ് തുറന്നതിനുശേഷം ഗ്രൂപ്പ് കോൾ ആരംഭിക്കണം. ഇവിടെ നിങ്ങൾക്ക് വീഡിയോ കോളിന്റെയോ വോയ്‌സ് കോൾ ബട്ടണിന്റെയോ ഓപ്ഷൻ കാണും, അത് സ്‌ക്രീനിന്റെ മുകളിൽ ദൃശ്യമാകും, അതിൽ ടാപ്പുചെയ്തുകഴിഞ്ഞാൽ ഗ്രൂപ്പ് കോളിംഗ് നടത്താൻ സ്ഥിരീകരണം വരും. അതിൽ ഓകെ കൊടുത്തുകഴിഞ്ഞാൽ കോൾ ആരംഭിക്കും.
നിങ്ങളുടെ ഗ്രൂപ്പിന് 32 അല്ലെങ്കിൽ അതിൽ താഴെ ഉപയോക്താക്കളുണ്ടെങ്കിൽ, നിങ്ങളുടെ ഗ്രൂപ്പ് കോൾ ഓട്ടോമാറ്റിക്കലി ആരംഭിക്കും. നിങ്ങളുടെ ഗ്രൂപ്പിൽ 32-ലധികം പേർ ഉണ്ടെങ്കിൽ, നിങ്ങൾ ഗ്രൂപ്പ് കോളിംഗ് ചെയ്യാൻ ആഗ്രഹിക്കുന്ന 31 പേരെ നേരിട്ട് തിരഞ്ഞെടുക്കേണ്ടിവരും. നിങ്ങൾ ആളുകളെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, വീഡിയോ കോളിലോ വോയ്‌സ് കോൾ ബട്ടണിലോ ടാപ്പുചെയ്‌ത് നിങ്ങൾക്ക് ഗ്രൂപ്പ് കോൾ ആരംഭിക്കാം. ആൻഡ്രോയിഡ് പതിപ്പിൽ ഈ ഫീച്ചർ എപ്പോൾ അവതരിപ്പിക്കുമെന്ന് വാട്സ്ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post