വാട്‌സ്ആപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ടെസ്ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. ഉപയോക്താക്കൾ അയക്കുന്ന സ്വകാര്യ ചാറ്റുകൾ വാട്‌സ്ആപ്പിന് കാണാമെന്നാണ് മസ്‌ക് ആരോപിക്കുന്നത്. വാട്സ്ആപ്പിന് യൂസർമാർ അയക്കുന്ന സന്ദേശങ്ങൾ എന്താണെന്ന് അറിയാൻ കഴിയും. ഇതുവഴിയാണ് ഏത് പരസ്യമാണ് യൂസർമാരുടെ സ്‌ക്രീനിൽ ഡിസ്‌പ്ലേ ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും മസ്‌ക് ആരോപിക്കുന്നു. ഗുരുതരമായ സുരക്ഷാ പ്രശ്നമാണ് വാട്സ്ആപ്പിനുള്ളതെന്നാണ് മസ്‌കിന്റെ വിമർശനം.
അതോടൊപ്പം തന്നെ മസ്‌കിൻറെ പുതിയ മെസേജിങ് ആപ്പിൻറെ ലോഞ്ചിനെക്കുറിച്ചും മസ്‌ക് പ്രഖ്യാപിച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ ലോഞ്ച് ഉണ്ടാകുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. ‘എക്‌സ് ചാറ്റ്’ എന്ന മസ്‌കിൻറെ മെസേജിങ് ആപ്പ് വാട്‌സ്ആപ്പിന് വലിയ വെല്ലുവിളിയാകുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്.
എക്സുമായി ബന്ധിപ്പിക്കുന്ന ഈ ആപ്പ് എല്ലാ സ്മാർട്ട്ഫോണുകളിലും ലഭ്യമാവുകയും ചെയ്യും. എൻഡ് ടു എൻഡ് എൻക്രിപ്ഷനുള്ള മെസേജ് ആപ്ലിക്കേഷനാണ് എക്‌സ്ആപ്പ് എന്നാണ് അവകാശവാദം. ബിറ്റ്കോയിന് സമാനമായ പീർ ടു പീർ സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുക.













Discussion about this post