തൃശ്ശൂർ:വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സിനിമാ ഷൂട്ടിംഗിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. വിശ്വാസികൾക്ക് നിയന്ത്രണം ഉണ്ടാകുന്ന പ്രവർത്തനങ്ങൾക്ക് മൈതാനത്ത് അനുമതി നൽകരുത് എന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
എപിപി പ്രൊഡക്ഷൻ മാനേജർ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. പുതിയ സിനിമയുടെ ഷൂട്ടിംഗ് മൈതാനിയിൽ നടത്താൻ അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ജോർജ് ദേവസ്വം കമ്മീഷണറെ സമീപിച്ചിരുന്നു. എന്നാൽ ഈ അപേക്ഷ തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി.
ഇത് പരിഗണിച്ച കോടതി സിനിമാ ചിത്രീകരണം ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് നിരീക്ഷിച്ചു. ഇതേ തുടർന്നായിരുന്നു ഹർജി തള്ളിയത്. സിനിമാ ചിത്രീകരണം ഭക്തർക്ക് സ്വതന്ത്ര്യമായി ആരാധന നടത്തുന്നതിന് തടസ്സമാകും എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന് പുറമേ പാർക്കിംഗ് ഗ്രൗണ്ട് മലിനമാകും. തീർത്ഥാടകരെയുൾപ്പെടെ തടയാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് വിശ്വാസികൾക്ക് തടസ്സമുണ്ടാക്കുന്ന ഒരു പ്രവർത്തിയും അനുവദിക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Discussion about this post