ലിസ്ബൺ: സമകാലിക വിഷയങ്ങളെക്കുറിച്ച് പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-പോർച്ചുഗൽ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി അദ്ദേഹം നൽകിയ മാർഗനിർദ്ദേശങ്ങളെ കൂടിക്കാഴ്ച്ചയിൽ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു. നാല് ദിവസത്തെ പോർച്ചുഗൽ – ഇറ്റലി സന്ദർശനത്തിന്റെ ഭാഗമായി എത്തിയ അദ്ദേഹം, ഇന്ത്യ- യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾക്ക് പോർച്ചുഗൽ നൽകുന്ന പിന്തുണയേയും അഭിനന്ദിച്ചു.
പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു. സമകാലിക വെല്ലുവിളികൾ ചർച്ച ചെയ്യുകയും ഇന്ത്യ-പോർച്ചുഗൽ ബന്ധം കൂടുതൽ ശക്തമാക്കാൻ അദ്ദേഹം നൽകിയ മാർഗ്ഗനിർദ്ദേശത്തെ അഭിനന്ദിക്കുകയും ചെയ്തു’- അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ, പോർച്ചുഗീസ് സഹമന്ത്രി ജോവോ ക്രാവീഞ്ഞോയുമായി ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിലെ പുരോഗതിയെക്കുറിച്ചും പശ്ചിമേഷ്യ, ഉക്രെയ്ൻ, മധ്യേഷ്യ, ഇന്തോ-പസഫിക് എന്നാവയെക്കുറിച്ചും വിദേശകാര്യ മന്ത്രി ചർച്ച ചെയ്തിരുന്നു. ഇത്കൂടാതെ, പോർച്ചുഗീസ് റിപ്പബ്ലിക്ക് അസംബ്ലിയുടെ പ്രസിഡന്റായ അസാന്റോസ് സിൽവ പാർനെയെയും അദ്ദേഹം സന്ദർശിച്ചിരുന്നു.
‘ ലിസ്ബണിൽ പോർച്ചുഗീസ് റിപ്പബ്ലിക്ക അസംബ്ലിയുടെ പ്രസിഡന്റ് അസാന്റോസ് സിൽവ പാർനെ കാണുന്നതിൽ സന്തോഷമുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് അദ്ദേഹം നൽകിയ ശക്തമായ പിന്തുണ എപ്പോഴും വിലമതിക്കുന്നതാണ്. ഈ ലോകത്ത് നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങളും അടുത്ത് സഹകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തു’- വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. ലിസ്ബണിലെ രാധാകൃഷ്ണ ക്ഷേത്രത്തിന് മുന്നിലുള്ള മഹാത്മാഗാന്ധിയുടെയും ഭാര്യ കസ്തൂർബയുടെയും സ്മാരകത്തിൽ ജയശങ്കർ പുഷ്പാർച്ചന നടത്തി.
പോർച്ചുഗൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ജയ്ശങ്കർ ഇറ്റലിയിൽ പ്രതിരോധ മന്ത്രി അന്റോണിയോ തജാനിയെ സന്ദർശിക്കും.
Discussion about this post