ന്യൂഡൽഹി: ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇഡി റെയ്ഡ്.ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് മന്ത്രിയുടെ വസതി അടക്കം ഒമ്പതിടങ്ങളിൽ പരിശോധന നടത്തുന്നത്. സമാന കേസുമായി ബന്ധപ്പെട്ടാണോ മന്ത്രിയുടെ വസതിയിലും റെയ്ഡ് നടക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.
മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും രാജിവച്ചതിനെ തുടർന്ന് തൊഴിൽ മന്ത്രിയായ രാജ് കുമാർ ആനന്ദിന് വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളും അനുവദിക്കുകയായിരുന്നു. പിന്നീട് സൗരഭ് ഭരദ്വാജിന് ആരോഗ്യവും അതിഷിക്ക് വിദ്യാഭ്യാസവും നൽകി.
അതേസമയം ഡൽഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് പ്രതീക്ഷിച്ചുതന്നെയാണ് ആംആദ്മി കരുക്കൾ നീക്കുന്നത്. നേതാക്കളെയെല്ലാം ജയിലിലാക്കിയാൽ ഡൽഹി സർക്കാരിനെയും പാർട്ടിയെയും ജയിലിൽനിന്ന് ഭരിക്കുമെന്ന് എ.എ.പി. മന്ത്രി സൗരഭ് ഭരദ്വാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post