പത്തനംതിട്ട :കേരളത്തിന്റെ ദുരന്തമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ. അല്പനായ ഒരു മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. പിണറായി സർക്കാർ ഗവർണർക്കെതിരെ നടത്തുന്ന പോരാട്ടം ജനാധിപത്യത്തിന്‍റെ സങ്കടകരമായ അവസ്ഥയാണ്. ഗവർണർക്കെതിരെ സർക്കാർ സുപ്രിം കോടതിയിൽ പോയത് തെറ്റായിപ്പോയെന്നും കേരളീയത്തിന്റെ പേരിൽ വൻധൂർത്താണ് നടക്കുന്നത്. സ്വന്തം കാര്യം മാത്രം നോക്കുന്ന പിണറായി വിജയൻ അല്പനാണെന്നും പത്തു കേരളീയം നടത്തിയാലും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയിൽ മാറ്റമൊന്നും വരില്ലെന്നും സുധാകരൻ പറഞ്ഞു.
എട്ടുബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.നിയമോപദേശത്തിന്റെ പേരിലാണ് ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ പോകാൻ തീരുമാനിച്ചത്. എട്ടു ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിട്ടില്ലെന്നും അതിലുള്ള മൂന്ന് ബില്ലുകൾ രണ്ടുവർഷമായി പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് സർക്കാർ ഹർജിയിൽ പറയുന്നത്..കേരളവും, ടി പി രാമകൃഷ്ണൻ എം എൽ എ യുമാണ് ഹർജിക്കാർ. സംസ്ഥാനത്തെ ജനങ്ങളോട് ഗവർണർ കാണിക്കുന്നത് കടുത്ത അനീതിയാണെന്നും ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
Discussion about this post