ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന സവാള വില പിടിച്ചുകെട്ടാൻ ഉർജ്ജിത ശ്രമങ്ങളുമായി കേന്ദ്രസർക്കാർ. ഈ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സവാള വില രണ്ടിരട്ടിയായി മാറിയിരുന്നു. ചിലയിടങ്ങളിൽ 100 രൂപയ്ക്കാണ് സവാള വിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
സബ്‌സിഡി നിരക്കിൽ സവാള കിലോയ്ക്ക് 25 രൂപ നിരക്കിൽ വിൽക്കാനാണ് തീരുമാനം. ഇതിനായി 170 നഗരങ്ങളിലായി 685 കേന്ദ്രങ്ങളിൽ സവാള വിൽപ്പന കേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
സവാളയുടെ ബഫർ സ്റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണിൽ നിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയർത്തിയതിന് പിന്നാലെയാണ് സവാള കുറഞ്ഞ നിരക്കിൽ വിൽക്കുന്നത്.
രണ്ടാഴ്ച മുൻപ് വരെ 35 രൂപയിൽ താഴെ ആയിരുന്നു സവാള വില. മഹാരാഷ്ട്ര,മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സവാള ഉത്പാദനം കുറയുന്നതാണ് വില കുത്തനെ കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post