പട്ന: ഇൻഡീ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനെ വിമർശിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിനു കൂടുതല്‍ താത്പര്യം തിരഞ്ഞെടുപ്പിലാണ്. സഖ്യരൂപീകരണം നടന്നതിനപ്പുറത്തേക്ക് കാര്യങ്ങളില്‍ പുരോഗതിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയെ നേരിടാനായി രൂപീകരിച്ച 28 പാര്‍ട്ടികളുടെ സഖ്യത്തില്‍ കാര്യമായി ഒന്നും നടക്കുന്നില്ല.
അതേസമയം, നിതീഷ്കുമാറിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ഇൻഡീ ജോഡോ യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തേണ്ടത്. സഖ്യത്തിന് ഉത്തരവാദിത്തമോ കാഴ്ചപ്പാടോ ഇല്ലെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു. വൈരുദ്ധ്യവും, ആശയക്കുഴപ്പവും, അഴിമതിയും, മോഹവും നിരാശയും അസ്വസ്ഥതയും നിറഞ്ഞതാണ് ഈ സഖ്യമെന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യം സ്വന്തം താല്‍പര്യങ്ങള്‍ നിറവേറ്റാന്‍ കൈകോര്‍ത്തവരെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.
അതേസമയം വിഷയത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post