ഹൈദരാബാദ് : ദിവസങ്ങളോളമായി ചർച്ച നടന്നിട്ടും തെലങ്കാനയിൽ കോൺഗ്രസ്-സിപിഎം സീറ്റ് വിഭജന കാര്യത്തിൽ തീരുമാനമായില്ല. ഇൻഡി സഖ്യത്തിൽ ഉൾപ്പെടുന്ന പാർട്ടികളാണ് രണ്ടുമെങ്കിലും സംസ്ഥാനതലത്തിൽ ഒട്ടും വിട്ടുകൊടുക്കാൻ ഇരുവരും തയ്യാറായില്ല. ഇതോടെ തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഎം.
തെലങ്കാനയിലെ 17 സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തെലാങ്കാനയിലെ സി.പി.എം. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോതഗുഡെം, അശ്വരോപേട്ട്, വൈര, പാലയർ, മധീര, ജനഗാവ്, പട്ടഞ്ചെരു, മുഷീറാബാദ്, മിരിയാലഗുഡ, നൽഗൊണ്ട, നകിരേക്കൽ, ഭുവനഗിരി, ഹുസൂർനഗർ, കോദാഡ്, ജനഗാം, ഇബ്രാഹിംപട്ടണം എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഇൻഡി സഖ്യത്തിൽ ധാരണ ആവാതെ തെറ്റിപ്പിരിഞ്ഞതിനാൽ ആണ് സിപിഎം ഈ മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാനായി തീരുമാനിക്കുന്നത്. സിപിഎം നിലപാട് വ്യക്തമാക്കിയതോടെ സിപിഐയും കോൺഗ്രസ് സഖ്യത്തിൽ നിന്നും വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനായി പാർട്ടി വെള്ളിയാഴ്ച ഹൈദരാബാദിൽ പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ട്.
Discussion about this post