ചെന്നൈ: തമിഴ്‌നാട്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വീട്ടിൽ ആദായനികുതി റെയ്ഡ്. ഡിഎംകെയുടെ മുതിർന്ന നേതാവ് ഇവി വേലുവിന്റെ വസതിയിലാണ് പരിശോധന. ചെന്നൈ തിരുവണ്ണാമലയിലെ വസതിയിലും എഞ്ചിനീ.റിംഗ് കോളേജുകളിലും പരിശോധന നടക്കുന്നുണ്ട്.
ഇതിന് പുറമെ പിഡബ്ല്യുഡി കോൺട്രാക്ടർമാരുടെ വീടുകളിലും ഒരേ സമയം റെയ്ഡ് നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായാണ് പരിശോധന നടക്കുന്നത്. മന്ത്രി എ വി വേലുവിന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുണ്ട്. നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതികളെ തുടർന്നാണ് ഈ അന്വേഷണം നടക്കുന്നതെന്നാണ് റിപ്പോർട്ട്.
ഈ കഴിഞ്ഞ ജൂലൈ മാസം തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിലടക്കം ഒമ്പത് ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. മന്ത്രി സെന്തിൽ ബാലാജിക്കെതിരായ നടപടികൾക്ക് പിന്നാലെയായിരുന്നു കെ പൊന്മുടിക്കെതിരെയും നടപടി ആരംഭിച്ചിരുന്നത്.
Discussion about this post