മോസ്കോ: രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്കോയിലെത്തി. പ്രത്യേക വിമാനത്തിലെത്തിയ മോദിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. നുക്കാവോ രണ്ട് വിമാനത്താവളത്തില്‍ സെന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ മോദി പരിശോധിച്ചു.
പ്രസിഡന്റ് വഌഡിമിര്‍ പുടിന് അദ്ദേഹത്തിന് അത്താഴവിരുന്ന് നല്കി. ഇന്ന് ഇരുനേതാക്കളും തമ്മില്‍ ഉഭയകക്ഷിചര്‍ച്ച നടത്തും. ആണവോര്‍ജം, പ്രതിരോധം, ഇന്ധനം തുടങ്ങി നിരവധിമേഖലകളില്‍ ഇരുനേതാക്കളും കരാറിലൊപ്പിടും. 40,000 കോടി രൂപയുടെ എസ്400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറാണ് ഇതില്‍ പ്രധാനം.
ഇന്ന് റഷ്യയിലെ ഇന്ത്യന്‍ വംശജരെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യയുടെ ഏറ്റവും വലിയ സൈനികപങ്കാളിയാണ് റഷ്യ. റഷ്യന്‍ സന്ദര്‍ശനം വളരെ പ്രതീക്ഷയോടെയും പ്രാധാന്യത്തോടെയുമാണ് കാണുന്നതെന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി പറഞ്ഞു. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും തുല്യസമത്വവും തുല്യനീതിയും ഉറപ്പു നല്‍കുമെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.
റഷ്യയുമായി എല്ലാമേഖലയിലും ശക്തമായ ബന്ധം തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും തന്റെ സന്ദര്‍ശനം അതിന് കൂടുതല്‍ വേഗം നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post