ഡല്‍ഹി: കഴിഞ്ഞ 20 മാസങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ 16000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി. ഈ വര്‍ഷം മാര്‍ച്ച് മുതലുള്ള കാലയാളവില്‍ 1200 കോടി പിടിച്ചെടുക്കുകയും ചെയ്തതായി റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ അറിയിച്ചു.
കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇതുവരെ 774 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളിപ്പെടുത്താന്‍ അവസരം നല്‍കിയതിനെത്തുടര്‍ന്ന് 4160 കോടി സ്വമേധയാ വെളിപ്പെടുത്തപ്പെട്ടു. ഇതിന്റെ ഭാഗമായി ഏകദേശം 2500 കോടി ടാക്സിനത്തില്‍ ഡിസംബര്‍ അവസാനത്തോടെ സര്‍ക്കാരിന് ലഭിക്കും.
കള്ളപ്പണം തിരിച്ചു പിടിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വളരെ ശക്തമായ നിലപാടാണെടുത്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമനത്രി അരുണ്‍ ജെയ്റ്റ്ലിയും നടപ്പാക്കുന്ന കള്ളപ്പണ നിരോധന നിയമവും അതിലെ വ്യവസ്ഥകളും ഇതിന് തെളിവാണ്-ഹസ്മുഖ് അധിയ പറഞ്ഞു.
ഈ വര്‍ഷം ആദ്യം അനധികൃത പണം കൈവശം വെയ്ക്കുന്നതിനെതിരെ കേനദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ ബി.ജെ.പി വാഗ്ദാനമായിരുന്നു കള്ളപണം തിരിച്ചുപിടിക്കുമെന്നുള്ളത്.
Discussion about this post