അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഋഷഭ് പന്തും, അക്‌സർ പട്ടേലും. രാവിലെയോടെയായിരുന്നു ഇരുവരും ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇരുവരും ക്ഷേത്ര ദർശം നടത്തുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെ ശ്രീലങ്കയുമായി നടന്ന മത്സരത്തിൽ ഇന്ത്യൻ ടീം ഉജ്ജ്വല വിജയം ആയിരുന്നു നേടിയിരുന്നത്. ഇതിന് തൊട്ട് പിന്നാലെയായിരുന്നു ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തിൽ എത്തിയ ഇരുവരെയും ക്ഷേത്രം അധികൃതർ സ്വാഗതം ചെയ്തു. പ്രത്യേക പൂജകളിൽ ഇരുവരും പങ്കെടുത്തു. ഏറെ നേരം ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
പരിക്കുകളെ തുടർന്ന് ഇരുവരും വേൾഡ് കപ്പ് മത്സരങ്ങളിൽ നിന്നും വിട്ട് നൽക്കുകയാണ്. ബംഗ്ലാദേശുമായുള്ള മത്സരത്തിനിടെ ആയിരുന്നു അക്‌സർ പട്ടേലിന് പരിക്കേറ്റത്. ഇതിന് ശേഷം അദ്ദേഹം തുടർന്നുള്ള മത്സരങ്ങളിൽ നിന്നും വിട്ട് നിന്നും. ആർ. അശ്വിൻ ആണ് അക്‌സറിന് പകരം കളിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം മത്സരങ്ങളിൽ നിന്നും വിട്ട് നിന്നത്. പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇതിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം മൂന്നിന് ഋഷഭ് പന്ത് ബദ്രിനാഥിൽ ദർശനം നടത്തിയിരുന്നു.
Discussion about this post