ജയ്പൂർ: രാജസ്ഥാനിൽ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരരെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ജയ്പൂർ, കോട്ട എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ജയ്പൂരിൽ നിന്നും വാജിദ് അലിയും, കോട്ടയിൽ നിന്നും മുബാറിക് അലിയുമാണ് അറസ്റ്റിലായത് എന്ന് എൻഐഎ അറിയിച്ചു.
ഇരു സ്ഥലങ്ങളിലും മറ്റുള്ള ഭീകരർക്കായി അനധികൃതമായി ആയുധപരിശീലനം നടത്തിവരികയായിരുന്നു ഇവർ. ഇതുമായി ബന്ധപ്പെട്ട് എൻഐഎയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ സംഘത്തിൽ മുഹമ്മദ് ആസിഫ്, സാദിഖ് സറാഫ്, മുഹമ്മദ് സൊഹാലി എന്നിവർ കൂടിയുണ്ട്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ്യക്തമാക്കി.
2040 ഓട് കൂടി ഇന്ത്യയെ ഇസ്ലാമിക രാജ്യം ആക്കി മാറ്റുകയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. ഇതിന് വേണ്ടിയായിരുന്നു നിരോധനം ഏർപ്പെടുത്തിയിട്ടും അനധികൃതമായി ആയുധ പരിശീലനം തുടർന്നത്. ചാരിറ്റിയുടെ മറവിൽ ഇവർ അനധികൃതമായി ഫണ്ട് ശേഖരണവും നടത്തിയിട്ടുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
Discussion about this post