കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് മതതീവ്രവാദി ശിവലിംഗത്തിൽ മൂത്രമൊഴിച്ചു. മുർഷിദാബാദ് ജില്ലയിലാണ് സംഭവം. കന്ദാർ സ്വദേശി അറാ ഷെയ്ഖിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രദേശത്തെ ശിവ ക്ഷേത്രത്തിലേക്ക് ആയിരുന്നു അറാം ഷെയ്ഖ് അതിക്രമിച്ച് കടന്നത്. ഈ സമയം നിരവധി ഭക്തർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. അതിക്രമിച്ച് ക്ഷേത്രത്തിൽ കടന്ന അറാം ഷെയ്ഖിനോട് ഇവർ പുറത്ത് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ഇവരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന ഭക്തരും പൂജാരിയും മാറി നിന്നു. ഉടനെ ഇയാൾ ശിവലിംഗത്തിന്റെ അടുത്തേക്ക് കയറി പോകുകയായിരുന്നു. ഇതോടെ പൂജാരി തടുക്കാൻ ശ്രമിച്ചു. എന്നാൽ പൂജാരിയെ തള്ളിമാറ്റി ഇയാൾ ശിവലിംഗത്തിന് മേൽ മൂത്രം ഒഴിക്കുകയായിരുന്നു.
ഇതോടെ എല്ലാവരും ചേർന്ന് ഇയാളെ പിടിച്ച് കെട്ടി പോലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ ഭക്തരും ക്ഷേത്രം അധികൃതരും പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മനപ്പൂർവ്വം ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇയാൾ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കടന്ന് മൂത്രമൊഴിച്ചത് എന്ന് വിശ്വാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത് എത്തി. പ്രതിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.










