ന്യൂഡൽഹി; അയൽവാസിയായ സ്ത്രീയെ വളർത്തുനായയെ കൊണ്ട് കടിപ്പിച്ച് ഉടമസ്ഥൻ. ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. റിയ ദേവി എന്ന സ്ത്രീയെ പിറ്റ്ബുൾ വർഗത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത്. കൈക്കും മുഖത്തുമടക്കം അഞ്ചിടത്ത് നായയുടെ കടിയേറ്റ്.
റിയ ദേവിയുടെ വീടിന് മുന്നിൽ അയൽവാസിയുടെ വളർത്തുനായ ദിവസവും മലമൂത്ര വിസർജനം നടത്തുമായിരുന്നു. ദിവസേന ഇതാവർത്തിച്ചതോടെ ഇതേക്കുറിച്ച് ഉടമയോട് സംസാരിച്ചു. നായയുടെ വിസർജന സ്ഥലം വീട്ടുപരിസരത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഉടമ നായയെ അഴിച്ചുവിട്ട് സ്ത്രീയെ ആക്രമിക്കുകയായിരുന്നു. സ്ത്രീയെ തള്ളിയിട്ട ശേഷമാണ് ഉടമസ്ഥൻ നായയെ കൊണ്ട് കടിപ്പിച്ചത്.
Discussion about this post