റായ്പൂർ: ഛത്തീസ്ഗഡിലെ മാ ബമേലശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെയോടെയായിരുന്നു അദ്ദേഹം ഇവിടെയെത്തി പ്രാർത്ഥിച്ചത്. ഇതിന് ശേഷം അദ്ദേഹം ചന്ദ്രഗിരി ജൈന ക്ഷേത്രത്തിലും ദർശനം നടത്തി.
വിവിധയിടങ്ങളിൽ ബിജെപി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ അദ്ദേഹം സംസ്ഥാനത്ത് തുടരുകയാണ്. ഇതിനിടെയാണ് അദ്ദേഹം ക്ഷേത്രങ്ങളിൽ ദർശനം നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് മാ ബമലേശ്വരി ക്ഷേത്രം. ഇതേ തുടർന്നാണ് പ്രധാനമന്ത്രി ഇവിടെയെത്തി പ്രാർത്ഥിച്ചത്. വിവിധ പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തു.
സമുദ്രത്തിൽ നിന്നും 1600 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിത്യവും നിരവധി പേരാണ് ക്ഷേത്രത്തിൽ എത്താറുള്ളത്. ബാദി ബമലേശ്വരി ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഇതിനോട് ചേർന്നാണ് പ്രസിദ്ധമായ ശിവാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹമുമാൻ സ്വാമിയ്ക്കായി പണികഴിപ്പിച്ച ക്ഷേത്രവും ഇതിനോട് ചേർന്നാണ്.
ചന്ദ്രഗിരി ജൈന ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി സന്യാസി വിദ്യാ സാഗർ മഹാരാജിനെ കണ്ട് അനുഗ്രഹം തേടി. ക്ഷേത്രത്തിന് സമീപത്തെ അദ്ദേഹത്തിന്റെ വാസസ്ഥലത്ത് എത്തിയാണ് പ്രധാനമന്ത്രി അനുഗ്രഹം വാങ്ങിയത്. രാജ്യത്തെ മുതിർന്ന ജൈന സന്യാസിമാരിൽ ഒരാളായ വിദ്യാ സാഗർ മഹാരാജിന് 108 വയസ്സാണ് പ്രായം.











