ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലന്‍ഡിന് മികച്ച വിജയം. ശ്രീലങ്കയെ 98 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്.
നേരത്തെ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 331 റണ്‍സെടുത്തു. 75 റണ്‍സെടുത്ത സി.ജെ. ആന്‍ഡേഴ്‌സണാണ് ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ദ്വീപുകാര്‍ 46.1 ഓവറില്‍ എല്ലാവരും പുറത്തായി.65 റണ്‍സെടുത്ത തിരിമനയും 24 റണ്‍സെടുത്ത ദില്‍ഷനും ഓപ്പണിംഗില്‍ തിളങ്ങിയെങ്കിലും മധ്യനിരയും വാലറ്റവും പ്രതീക്ഷയ്‌ക്കൊത്തുയരാത്തത് ലങ്കയ്ക്ക് തിരിച്ചടിയായി.
ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായി ഇറങ്ങിയ ഗുപ്റ്റിലും മക്കല്ലവും ന്യൂസിലന്‍ഡിന് മികച്ച തുടക്കം നല്‍കി. 49 പന്തില്‍ 65 റണ്‍സ് നേടി പുറത്തായ ബ്രണ്ടന്‍ മക്കല്ലം ഈ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറിക്ക് ഉടമയായി. കേന്‍ വില്യംസും അര്‍ധ സെഞ്ചുറി നേടി. 62 പന്തുകള്‍ നേരിട്ട മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ വീണു. ശ്രീലങ്കയ്ക്കായി ലക്മാലും മന്‍ഡീസും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Discussion about this post