Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാൻ ആയി എയ്ഞ്ചലോ മാത്യൂസ്; ബംഗ്ലാദേശിന്റെ അപ്പീൽ അധാർമികമെന്ന് നിരീക്ഷണം

മാത്യൂസിനെതിരെ അപ്പീൽ ചെയ്ത ഷക്കീബിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു

by Brave India Desk
Nov 6, 2023, 06:00 pm IST
in Cricket, International, Sports
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കൻ ഓൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന ലേബലും പേറിയാണ് മാത്യൂസിന്റെ മടക്കം. എന്നാൽ മാത്യൂസിന്റെ പുറത്താകലിന് കാരണമായ ബംഗ്ലാദേശ് ക്യാപ്ടൻ ഷക്കീബ് അൽ ഹസന്റെ അപ്പീൽ മാന്യന്മാരുടെ കളി എന്ന വിശേഷണമുള്ള ക്രിക്കറ്റിന് അപഖ്യാതി ഉണ്ടാക്കി എന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ നിരീക്ഷണം.

ശ്രീലങ്കൻ ഇന്നിംഗ്സിലെ ഇരുപത്തിനാലാം ഓവറിലായിരുന്നു മാത്യൂസിന്റെ വിവാദ പുറത്താകൽ. സദീര സമരവിക്രമ പുറത്തായതിന് ശേഷം ക്രീസിൽ എത്തിയ മാത്യൂസിന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയിരുന്നു. ഈ ഹെൽമെറ്റ് മാറ്റാൻ മാത്യൂസ് സമയം എടുത്തതോടെ, ടൈം ഔട്ട് നിയമ പ്രകാരം ബൗളർ ഷക്കീബ് അൽ ഹസൻ അപ്പീൽ ചെയ്തു. ഇത് അമ്പയർ മറെ ഇരാസ്മസ് അനുവദിക്കുകയായിരുന്നു.

Stories you may like

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

ക്രീസിൽ എത്തിയാൽ മൂന്ന് മിനിറ്റിനുള്ളിൽ ബാറ്റ്സ്മാൻ ആദ്യ പന്ത് നേരിടാൻ തയ്യാറാകണം എന്നതാണ് ടൈം ഔട്ട് നിയമം. ലോകകപ്പിൽ ഈ സമയ പരിധി രണ്ട് മിനിറ്റാണ്. ഈ സമയ പരിധി മാത്യൂസ് മറികടന്നതോടെയാണ് ഷക്കീബ് അപ്പീൽ ചെയ്തത്.

ഔട്ട് വിധിക്കപ്പെട്ടതോടെ, തന്റെ ഭാഗം വിശദീകരിക്കാൻ മാത്യൂസ് ശ്രമം നടത്തി. എന്നാൽ അമ്പയർ അത് അംഗീകരിച്ചില്ല. തുടർന്ന് ഷക്കീബിനോട് മാത്യൂസ് അപ്പീൽ പിൻവലിക്കാൻ നേരിട്ട് അഭ്യർത്ഥിച്ചു. ഷക്കീബ് പുഞ്ചിരിയോടെ ഇത് നിഷേധിച്ചതോടെ, നിരാശനായി മാത്യൂസ് കളം വിടുകയായിരുന്നു.

മാത്യൂസിനെതിരെ അപ്പീൽ ചെയ്ത ഷക്കീബിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. ഷക്കീബ് ചെയ്തത് ക്രിക്കറ്റ് നിയമ പ്രകാരം ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കളിയുടെ മാന്യതയ്ക്ക് നിരക്കുന്ന പ്രവൃത്തി അല്ല ഷക്കീബിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് മറുപക്ഷത്തിന്റെ വാദം.

അതേസമയം ചരിത് അസലങ്കയുടെ സെഞ്ച്വറിയുടെ കരുത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക ഭേദപ്പെട്ട സ്കോർ കണ്ടെത്തി. അസലങ്ക 108 റൺസ് എടുത്ത് പുറത്തായപ്പോൾ, ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന് ഓൾ ഔട്ട് ആയി. ബംഗ്ലാദേശിന് വേണ്ടി തൻസീം ഹസൻ സകീബ് 3 വിക്കറ്റ് വീഴ്ത്തി.

Tags: bangladeshsri lankaangelo mathewsShakib Al HassanICC CWC 2023
Share7
Tweet
SendShare

Latest stories from this section

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

Discussion about this post

Latest News

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies