കോറൽസ്പ്രിങ്‌സ്: മലയാളി നഴ്സിനെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. കോട്ടയം മോനിപ്പള്ളി ഊരാളിൽ മരങ്ങാട്ടിൽ ജോയ്-മേഴ്‌സി ദമ്പതിമാരുടെ മകൾ മെറിൻ ജോയി(27) യെയാണ് ഭർത്താവ് ഫിലിപ്പ് മാത്യു(നെവിൻ-34) നിഷ്കരുണം കൊലപ്പെടുത്തിയത്. യു.എസിലെ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം വിധിച്ചത്.
2020 ജൂലായ് 28-നാണ് മെറിൻ ജോയി(27) കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയണ് കോറൽസ്പ്രിങ്‌സിലെ ആശുപത്രിയിൽ നഴ്‌സായിരുന്ന മെറിനെ പ്രതി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. 17 തവണയാണ് ഇയാൾ ഭാര്യയെ കുത്തിയത്. കുത്തേറ്റു വീണ മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് ഒരു ഹോട്ടൽ മുറിയിൽ നിന്ന് സ്വയം മുറിവേൽപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.
കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ബന്ധുക്കളും കുടുംബാംഗങ്ങളും യു.എസിലെ മലയാളി സമൂഹവും ആവശ്യപ്പെട്ടിരുന്നു. മെറിന്റെ മകളുടെ ഭാവിക്കായി അമേരിക്കയിലെ മലയാളി സംഘടനകൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനശേഖരണവും നടത്തിയിരുന്നു.
Discussion about this post