പതിവുപോലെ ലണ്ടനിലെ സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് പറന്നുയർന്നതായിരുന്നു ഒരു വിമാനം. ഏകദേശം 14,500 ലേക്ക് വിമാനമെത്തിയപ്പോൾ ഒരു ക്രൂ അംഗം കണ്ടെത്തിയ കാര്യം കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതർ.
11 ജീവനക്കാരും 9 യാത്രക്കാരുമായി പറന്ന വിമാനത്തിൽ രണ്ട് ജനൽപാളികൾ ഇല്ലായിരുന്നു. മറ്റ് രണ്ടെണ്ണത്തിന്റെ ജനൽപാളികളാകട്ടെ തെറ്റായാണ് ക്രമീകരിച്ചിരുന്നത്. വിൻഡോ ഗ്ലാസുകൾ ഇല്ലാതെ വിമാനം പറന്നുയർന്നത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. . വിമാനം സുരക്ഷിതമായി എസക്സ് വിമാനത്താവളത്തില്‍ ഇറങ്ങുവോളം പ്ലാസ്റ്റിക് ഷീറ്റ് വച്ച് ജീവനക്കാര്‍ മറച്ചുപിടിക്കുകയായിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ സ്ഥിതി ചെയ്യുന്ന ടിസിഎസ് വേൾഡ് ട്രാവൽ എന്ന ആഡംബര ട്രാവൽ ബിസിനസ്സാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്, ടൈറ്റൻ എയർവേയ്സാണ് ഇത് പ്രവർത്തിപ്പിച്ചിരുന്നത്. ചിത്രീകരണത്തിനായി ഉപയോഗിച്ച വിമാനം അത് കഴിഞ്ഞ് ടേക്ക് ഓഫ് ചെയ്തപ്പോഴാണ് പ്രശ്‌നം കണ്ടെത്തിയത്. പ്രശ്‌നം കണ്ടെത്തിയതോടെ വിമാനം വീണ്ടും താഴേക്ക് ഇറക്കുകയായിരുന്നു.
സിനിമാ ചിത്രീകരണത്തിനായി വിമാനം വിട്ടുനൽകിയ സമയത്ത് സൂര്യോദയത്തിന്‍റെ മായാക്കാഴ്ച സൃഷ്ടിക്കാന്‍ ശക്തിയേറിയ വെളിച്ചമുള്ള ലൈറ്റുകള്‍ വിമാനജാലകത്തിന് സമീപം വച്ചിരുന്നു. വിമാനത്തിന്‍റെ ജാലകത്തില്‍ നിന്നും പത്ത് മീറ്ററോളം അകലെ വേണം ലൈറ്റുകള്‍ സ്ഥാപിക്കാനെന്നിരിക്കെ ചിത്രീകരണത്തിനിടയില്‍ ആറു മീറ്ററോളം അടുത്താണ് വച്ചത്. ഇതോടെയാണ് ജാലകങ്ങള്‍ അടര്‍ന്ന് പോയതെന്നും രണ്ടെണ്ണം തകരാറിലായതെന്നും റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post