തൃശ്ശൂർ: മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച ബൈക്ക് റേസർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ആൽഡ്രിൽ ബാബുവാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ കോയമ്പത്തൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂർ സ്വദേശിനിയാണ് പരാതിക്കാരി. രണ്ട് വർഷങ്ങൾക്ക് മുൻപ് യുവതിയുടെ ആൽഡ്രിനും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇവർ തമ്മിൽ വിവിധ കാരണങ്ങളാൽ വേർപിരിയുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും ഇയാൾ പ്രണയാഭ്യർത്ഥനയുമായി പെൺകുട്ടിയെ സമീപിച്ചു. എന്നാൽ വഴങ്ങിയില്ല. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സ്വകാര്യ ചിത്രങ്ങൾ പങ്കുവച്ചത്.
പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചായിരുന്നു ഇയാൾ ചിത്രങ്ങൾ പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കോയമ്പത്തൂർ സൈബർ ക്രൈം പോലീസിനെയാണ് സമീപിച്ചത്. ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിന്നിൽ ആൽഡ്രിനാണെന്ന് വ്യക്തമായി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. വൈകീട്ടോടെ കോയമ്പത്തൂർ കോടതിയിൽ ഇയാളെ ഹാജരാക്കും.
Discussion about this post