ടെൽ അവീവ്: ഹമാസ്- ഇസ്രായേൽ യുദ്ധം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുകയാണ്. ഗാസയിലെ കരയാക്രമണം നിലവിൽ മദ്ധ്യഭാഗത്ത് എത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഗാസയിലെ വിപുലമായ തുരങ്ക ശൃംഖലയെ ലക്ഷ്യം വച്ച സൈന്യം നിലവിൽ ഹമാസിന്റെ ഒരു ഉന്നത കമാൻഡറെ കൂടി വധിച്ചിരിക്കുകയാണ്. ഗ്രൗണ്ട് ടു ഗ്രൗണ്ട് റോക്കറ്റ് ആക്രമണത്തിൽ ഏർപ്പെട്ടിരുന്ന ഭീകരർക്കെതിരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രമുഖ കമാൻഡർ കൂടി കൊല്ലപ്പെട്ട വിവരം പുറത്ത് വന്നത്.
മഹ്‌സൈൻ അബു സീന എന്ന നേതാവാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ ആയുധനിർമ്മാതാവാണ് ഇയാൾ. ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഹമാസ് അംഗങ്ങൾക്കായുള്ള ആയുധ നിർമ്മാണത്തിലും വിതരണത്തിലുമായിരുന്നു ഇയാൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഭീകരരെ പരാജയപ്പെടുത്തി ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി. യുദ്ധത്തിൽ ഇതുവരെ 70 ഹിസ്ബുള്ള കമാൻഡർമാർ കൊല്ലപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു.
Discussion about this post