ഡല്‍ഹി: രാം ലീല മൈതാനിയില്‍ ചരിത്രം കുറിക്കാന്‍ അരവിന്ദ് കെജ്രിവാള് എത്തുമ്പോള്‍ ലക്ഷങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അധികവും ഡല്‍ഹിയിലെ സാധാരണക്കാര്‍. രാജ്യം കണ്ട ആവേശം നിറഞ്ഞ രാഷ്ട്രീയ ആവേശത്തിനിടയില്‍ അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് 6 മന്ത്രിമാര്‍ കൂടി ചുമതലയേറ്റു.ദൈവനാമത്തിലായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ. തുടര്‍ന്ന് ഉപമുഖ്യമന്ത്രി മനോജ് സിസോദിയ സത്യപ്രതിജ്ഞ ചെയ്തു
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത നാല് പേര് പുതുമുഖങ്ങളാണ്. പുതിയ മന്ത്രിസഭയില്‍ വനിതകളില്ല. മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെയാണ് മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാള് ധനകാര്യം, ആഭ്യന്തരം, ഊര്‍ജ്ജം ,മനീഷ് സിസൊദിയ- വിദ്യാഭ്യാസം,പൊതുമരാമത്ത്, നഗരവികസനം ഗോപാല്‍ റായ്-ഗതാഗതം ,തൊഴില്‍ അസിം അഹമ്മദ്ഭക്ഷ്യം, പൊതുവിതരണം, സതേന്ദ്ര ജയിന്- ആരോഗ്യം, വ്യവസായം, ജിതേന്ദ്രസിംഗ്-നിയമം, സന്ദീപ് കുമാര്‍വനിതാ ശിശുക്ഷേമം എന്നിങ്ങനെയാണ് മന്ത്രിമാരുടെ വകുപ്പുകള്‍
കനത്ത പനിക്കിടെയാണ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്തത്.
്.കഴിഞ്ഞ വര്‍ഷം അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ച അതേദിവസം തന്നെയാണ് പുതിയ എഎപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
Discussion about this post