കൊച്ചി: അമിത അളവിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ രണ്ടാംപ്രതിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിന്റെ (23) ആരോഗ്യനില മെച്ചപ്പെട്ടു.എസ്.എഫ്.ഐ കഴുകന്മാരെ പോലെയാണെന്നും സിസ്റ്റം തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചെന്നും അലൻ അവസാനമായി സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.
കടന്നാക്രമണത്തിന്റെ കാലത്ത് കൊഴിഞ്ഞു പോയ പുഷ്പമാണ് താൻ. ജീവിതത്തിൽ പല പരീക്ഷണങ്ങളും അതിജീവിച്ചു, എന്നാൽ ഇപ്പോളും പല പരിഹാസങ്ങളും നേരിടുന്നുണ്ട്. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.
ജീവിതം മടുത്തു. തലകുനിച്ചുള്ള ജീവിതത്തേക്കാൾ നല്ലത് മരണമാണ്.
ഈ സിസ്റ്റം തന്നെയാണ് എന്നെ കൊന്നത്. അവർ പറയുന്നത് താൻ ഒരു തീവ്രവാദിയാണെന്നാണ്. പക്ഷേ യഥാർത്ഥ അക്രമം കാണിക്കുന്നത് അവർ മാത്രമാണ്. അധികാരത്തിന്റെ കസാരയിൽ ഇരുന്ന് സാധാരണക്കാരന്റെ ജീവിതംകൊണ്ട് അവർ അമ്മാനമാടുകയാണ്. ഇതിനൊരു അന്ത്യംകൊണ്ടുവരാനുള്ള പോരാട്ടമാണ് നടത്തിയത്. അതിനുള്ള കരുത്തുണ്ടായില്ല. കരുത്തുള്ള മനുഷ്യർ ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകട്ടെയെന്നും പ്രതിസന്ധി ഘട്ടത്തിൽ താഹയ്ക്കും ഒപ്പം നിന്ന സഖാക്കൾക്കും നന്ദിയെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ അലൻ പറഞ്ഞുവെക്കുന്നുണ്ട്.
Discussion about this post