തിരുവനന്തപുരം: കെസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയ ജീവനക്കാരനെതിരെ നടപടി. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറായ ദീപു പിള്ളയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.
ഈ കഴിഞ്ഞ മാസം 31 ാം തീയതി ചെങ്ങന്നൂരിൽ നിന്നും പാലക്കാടേക്ക് സർവ്വീസ് നടത്തുമ്പോഴാണ് സംഭവം. പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സ്വിഫ്റ്റിൽ സിനിമ പ്രദർശനം നടത്തുകയായിരുന്നു.
സംഭവത്തിൽ ബസിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെയും നടപടി എടുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Discussion about this post