ദീപവലി അടുത്തിരിക്കെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മൊബൈല്‍ കമ്പനികള്‍. ഉത്സവ സീസണ്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മൊബൈല്‍ കമ്പനികള്‍. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, റിയല്‍മി ,റെഡ്മി എന്നീ ഫോണുകള്‍ക്കാണ് വന്‍ ഓഫറുകള്‍ നല്‍കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ മികച്ച അവസരമാണ് വന്നെത്തിയിരിക്കുകയാണ്.
ജനപ്രിയ ബ്രാന്‍ഡായ ആപ്പിള്‍ ദീപവലിയുടെ ഭാഗമായി ഐഫോണുകള്‍ക്ക് 6,000 രൂപയോളം കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, എന്നിവയില്‍ 5,000 രൂപ വരെയും ഐഫോണ്‍ 13ല്‍ 3,000 രൂപ വരെയും ഐഫോണ്‍ എസ് ഇ 2000രൂപയും കിഴിവ് ലഭിക്കും.എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.കൂടാതെ 67,800 രൂപ വരെ ട്രേഡ്-ഇന്‍ ഓപ്ഷനും ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാല്‍ സാംസങ് ഫോണുകള്‍ക്ക് 25 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ സാംസങ് പുറത്തിറക്കിയ ഗാലക്‌സി എസ് 23 ഇപ്പോള്‍ 49,999 രൂപയ്ക്ക് ലഭിക്കും.
അതേസമയം ഗാലക്‌സി എസ്23 61,999രൂപ മുതല്‍ ലഭിക്കുമെന്നും സാംസങ് കമ്പനി പറയുന്നു. ഗാലക്‌സി എഫ്23, ഗാലക്‌സി എം 23, ഗാലക്‌സി എം04 എന്നീ ഫോണുകള്‍ക്കും കമ്പനി 25 ശതമാനം ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്..
വണ്‍പ്ലസിന്റെ ദീപാവലി ഡിസ്‌കൗണ്ടുകള്‍ നോര്‍ഡ് 3ന് 3000 രൂപയുടെ തല്‍ക്ഷണ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് കിഴിവ് വഴിയാണ് ഈ ഓഫര്‍ ലഭിക്കുക. ഇതിന് പുറമെ വണ്‍പ്ലസ് നോര്‍ഡ് സിഇ3യ്ക്ക് 2000 രൂപയുടെ കിഴിവും വണ്‍പ്ലസ് വാഗ്ദാനം ചെയ്തിരിക്കുന്നു. വണ്‍പ്ലസ് പ്രേമികള്‍ക്ക് ഈ ഫോണുകള്‍ ഇപ്പോള്‍ മികച്ച വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്.
ഐ സി ഐ സി ഐ, എസ് ബി ഐ, എച്ച്എസ്ബിസി, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്,വണ്‍കാര്‍ഡ് എന്നിവയില്‍ വിവോ എക്‌സ്90 സീരീസില്‍ 10,000 രൂപ വരെയും വി29 സീരീസില്‍ 4,000 രൂപ വരെയും ക്യാഷ്ബാക്ക് വിവോ വാഗ്ദാനം ചെയ്യുന്നു. പഴയ ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 8000 രൂപ വരെ ബോണസ് ആയി ലഭിക്കുന്നതാണ്.
വൈ 200 5ജി യില്‍ 2,500 രൂപ വരെയും വിവോ വൈ 56, വൈ27 സിഐസിഐ, എസ്ബിഐ, കൊട്ടക് മഹീന്ദ്ര, വണ്‍കാര്‍ഡ്, സ്‌മോള്‍ ഫിനാന്‍സ് എന്നിവയില്‍ 1,000 രൂപ വരെയും ക്യാഷ്ബാക്ക് കൊടുക്കുന്നു.
ഓപ്പോ Find N3ഫ്‌ളിപ്പില്‍ 94,999 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് 12,000 രൂപ വരെ ക്യാഷ് ബാക്ക് ആസ്വദിക്കാം. ഉപഭോക്താക്കള്‍ക്ക് 8,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.ഓപ്പോ റെനോ 10 Pro+ 5G 54,999 രൂപയ്ക്ക് വാങ്ങാം; ഓപ്പോ റെനോ10 Pro 39,999 രൂപയ്ക്ക് ഓപ്പോ റെനോ10 32,999 രൂപയ്ക്കും ഓപ്പോ A79 5G 19,999 രൂപയ്ക്കും ലഭിക്കും.
മാത്രമല്ല 54,999 രൂപയ്ക്ക് റെനോ 10 പ്രോ പ്ലസും 39,999 രൂപയ്ക്ക് റെനോ 10 പ്രോയും സ്വന്തമാക്കാന്‍ അവസരവും ഒരുക്കിയിട്ടുണ്ട്. റെനോ 10ന്റെ വില 32,999 രൂപയായും എ79ന്റെ വില 19,999 രൂപയായും കുറഞ്ഞിട്ടുമുണ്ട്.
ഇന്ത്യന്‍ വിപണിയിലെ മറ്റൊരു പ്രമുഖ ബ്രാന്‍ഡാണ് ഷവോമിയും,റെഡ്മിയും.തിരഞ്ഞെടുത്ത സ്മാര്‍ട്ട് ഫോണുകള്‍ക്ക് 50 ശതമാനത്തോളം ഓഫറാണ് റെഡ്മിയും ഷവോമിയും പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 12 പ്രോ ഇപ്പോള്‍ 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിന് പുറമെ 3,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്മി എ2യുടെ എക്‌സ്‌ചേഞ്ച് ഓഫര്‍ 5,299 രൂപയാണ്. ഷവോമി 13 പ്രോയുടെ ഓഫര്‍ വില 69,999 രൂപയാണ്. എക്‌സ്‌ചേഞ്ച് ബോണസ് വഴി 5,000 രൂപ വരെയും ലാഭിക്കാവുന്നതാണ്. വിവോയുടെ ദീപാവലി ഓഫറുകള്‍ പരിശോധിക്കുമ്പോള്‍ എസ്‌ക്90 സീരീസ് ഫോണുകള്‍ക്ക് 10,000 രൂപ വരെയും വി29 സീരീസ് ഫോണുകള്‍ക്ക് 4000 രൂപ വരെയും ആണ് ക്യാഷ്ബാക്ക് ലഭിക്കുക. ഐസിഐസിഐ, എസ്ബിഐ, എച്ച്ഡിഎഫ്‌സി, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോഴാണ് ഈ ഓഫര്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
Discussion about this post