തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് മദ്യവ്യവസായിയുടെ കാര്‍ ഉപയോഗിച്ചുവെന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണിയുടെ ആരോപണം ശരിയാണെന്ന് കാറുടമ ദിലീപ്കുമാര്. ടി.എന്‍. പ്രതാപന് മുഖേനയാണ് സുധീരന് കാര്‍ നല്‍കിയതെന്നും ദിലീപ് പറഞ്ഞു.
തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയാണ് ദിലീപ് . രണ്ട് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് തളിക്കുളം ബ്ലോക്ക് പ്രസിഡന്റായിരുന്ന ടി.എന്‍. പ്രതാപനാണ് സുധീരന് വേണ്ടി കാര്‍ ആവശ്യപ്പെട്ടതെന്ന് ദിലീപ് പറയുന്നു. താനും പിതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകരായതിനാലാണ് സുധീരന് കാര്‍ നല്‍കിയിരുന്നത്. 1993-97 വര്‍ഷങ്ങളില്‍ വയനാട്ടില്‍ കള്ള്, ചാരായ ഷാപ്പും 1994 ല്‍ കോഴിക്കോട് വിദേശ മദ്യവില്പനയും താന്‍ നടത്തിയിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കി.
മദ്യവില്പനക്കാര്ക്കൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ച സുധീരന്റെ നിലപാടിനെതിരെയാണ് സുധീരന് സഞ്ചരിച്ചത് മദ്യവ്യവസായിയുടെ കാറിലായിരുന്നുവെന്ന് ബാറുടമ രാജ്കുമാര് ഉണ്ണി ആരോപിച്ചത്. സുധീരന്റെ ഭാര്യാ സഹോദരിക്ക് നാലു ബാറുകള്‍ ഉണ്ടെന്നും ചേലക്കര, ഒല്ലൂര്‍, തിരുവില്വാമല, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ഈ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജ്കുമാര് ആരോപിച്ചിരുന്നു.
Discussion about this post