ഇന്‍ഡോര്‍:പന്ത്രണ്ട് വയസുകാരി ലിഫ്റ്റിന് ഇടയില്‍ കുടുങ്ങി മരിച്ചു . നീമച്ചിലെ കന്റോണ്‍മെന്റ് ഏരിയയില്‍ മൂന്ന് നിലകളുള്ള വീട്ടില്‍ വെച്ചാണ് കുട്ടി അപകടത്തില്‍പെട്ടത്. റിദ്ധി ബാലാനിയാണ് മരിച്ചത്.
ജവഹര്‍ നഗറിലെ വീട്ടില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ആയിരുന്നു അപകടം. പ്രവര്‍ത്തിപ്പിക്കാതെ കിടന്ന ലിഫ്റ്റില്‍ ഒളിച്ചുകളിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ലിഫ്റ്റില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കവേ വാതില്‍ അടയുകയും തല കുടുങ്ങുകയുമായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങള്‍ വാതില്‍ തുറന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാതില്‍ തുറക്കാന്‍ ശ്രമിച്ചതോടെ ലിഫ്റ്റ് വീണ്ടും താഴേക്ക് നീങ്ങി. കുട്ടിയുടെ തല
ഫ്ളോറിനും ലിഫ്റ്റിന്റെ വാതിലിനുമിടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു.
Discussion about this post