തിരുവന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ രംഗത്ത്.കേരളീയം, ഹെലികോപ്റ്റർ, വിദേശയാത്രകൾ എന്നൊക്കെ പറഞ്ഞ് കോടികൾ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളീയം, ഹെലികോപ്റ്റർ, വിദേശയാത്രകൾ എന്നൊക്കെ പറഞ്ഞ് കോടികൾ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് അപേക്ഷകൾ ആവർത്തിച്ച് വാങ്ങിക്കുന്നതല്ലാതെ ആർക്കും സർക്കാർ വീട് കൊടുക്കുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി(അർബൻ) പ്രകാരം 1,66,752 വീട് അനുവദിച്ചതിൽ 1,16,116 പൂർത്തിയായി. റൂറലിൽ 14,812 വീട് അനുവദിച്ചു. എന്നാൽ സംസ്ഥാനം പിഎംഎവൈ അട്ടിമറിക്കുകയും ലൈഫ് പദ്ധതി പ്രകാരം പണം കൊടുക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘സംസ്ഥാന സർക്കാരിന്റെ കയ്യിൽ ചില്ലിക്കാശില്ല. എന്നാൽ കേന്ദ്രം അനുവദിക്കുന്ന തുക ചെലവഴിക്കുന്നുമില്ല. ഏറ്റവും കൂടുതൽ റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ലഭിച്ചത് കേരളത്തിനാണ്. കേന്ദ്ര സഹായം ഇല്ലെങ്കിൽ കേരളം പട്ടിണിയാവും. കേരളത്തിൽ ധനകാര്യ മിസ് മാനേജ്‌മെന്റാണ്. 40,000 കോടിയെങ്കിലും സംസ്ഥാനം നികുതി പിരിക്കാനുണ്ട്. മാസപ്പടി കൊടുക്കുന്നവരായതു കൊണ്ടാണ് വൻകിടക്കാരിൽ നിന്നും നികുതി പിരിക്കാത്തത്. എന്നാൽ സാധാരണക്കാരന്റെ നെഞ്ചത്തു കയറുകയാണ് സംസ്ഥാന സർക്കാർ. ഇതെല്ലാം മറച്ചുവയ്ക്കാനാണ് പിണറായി കോഴിക്കോട് പലസ്തീൻ സമ്മേളനം നടത്തിയത്. പലസ്തീൻ പുഴുങ്ങി ഉരുട്ടി കഴിക്കാൻ പറ്റുമോ ഹമാസ് ഉരുട്ടി വിഴുങ്ങാൻ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റാണോ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവിയാണോ എന്നു ജനങ്ങൾ തെറ്റിദ്ധരിക്കുന്ന രീതിയിലേക്ക് വന്നിരിക്കുകയല്ലേയെന്ന് അദ്ദേഹം പരിഹസിച്ചു. എല്ലാ ഊശാന്താടിക്കാരും മറ്റേ താടിക്കാരും അരിപ്പത്തൊപ്പിക്കാരും എല്ലാം വന്നിരുന്ന് അവിടെ വലിയൊരു സമ്മേളനം നടത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ ഇന്നലത്തെ റാലി കണ്ടില്ലേ. അതിന്റെ ചിത്രം കേരളത്തിലെ ജനങ്ങൾ ശരിക്കൊന്നു കാണണം. ആ വേദി കണ്ടാൽ മതി, അവിടെ മുഴുവൻ മൊല്ലാക്കമാരല്ലേയെന്ന് അദ്ദേഹം ചോദിച്ചു.
”ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തത്, ഇസ്ലാമിക ഭീകരവാദം ലോകത്തു മുഴുവനുമുണ്ട്. എന്നാൽ പ്രീണന രാഷ്ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അതു കാണുന്നില്ല. ഖുറാൻ കൈവശം വച്ചാൽ പിടിച്ച് അകത്തിടുന്നവരാണ് ചൈനക്കാർ. പലസ്തീൻ സമ്മേളനങ്ങൾ എന്താണ് കോഴിക്കോടു മാത്രം നടത്തുന്നത് എന്തുകൊണ്ടാണ് മറ്റു മതസ്ഥരായ പുരോഹിതരെ ഇതിലേക്കു വിളിക്കാത്തത് ജനവിരുദ്ധ നയങ്ങൾ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ സർക്കാർ നടത്തുന്നത്. മുസ്ലിംകളോടുള്ള സ്‌നേഹമല്ല, വോട്ടു കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന് എല്ലാവർക്കുമറിയാമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post