കോയമ്പത്തൂര്‍: നീലഗിരി കൂനൂരിനടുത്ത് ബ്രുക്ക്‌ലാന്‍ഡില്‍ പുള്ളിപ്പുലിയുടെ ആക്രമണം. രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്.
വളര്‍ത്തുനായയെ പിന്തുടര്‍ന്ന് വനത്തില്‍ നിന്നും എത്തിയതായിരുന്നു പുളളിപ്പുലി. പരിസരവാസികള്‍ ഉടന്‍ കൂന്നൂര്‍ വനംവകുപ്പിനെയും,അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. വീട്ടിലുണ്ടായിരുന്ന ആളെ രക്ഷിക്കാന്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെയാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൂനൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലി ഇപ്പോഴും വീടിനുള്ളില്‍ തന്നെയാണ്. വിവരം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയതായും ആളുകളെ ആക്രമിക്കാത്ത രീതിയില്‍ പുലിയെ പിടികൂടാനാണ് ശ്രമിക്കുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ കൂനൂര്‍ നഗരപരിധിയില്‍ പുള്ളിപ്പുലികളെ കണ്ടിരുന്നു. ഭക്ഷണവും വെള്ളവും തേടി ജനവാസ കേന്ദ്രങ്ങളില്‍ ഇവ അലയുന്നത് ജനങ്ങളെ ഭീതിയിലാക്കിരിക്കുകയാണ്.
Discussion about this post