ടെൽ അവീവ്: സൈനിക സേവനത്തെ അവഹേളിക്കുന്ന പരാമർശവുമായി മുൻ അഡൾട്ട് ചലച്ചിത്ര താരം മിയ ഖലീഫ. സൈന്യത്തിൽ ആയിരിക്കുന്നത് ഓൺലി ഫാൻസിൽ (നഗ്ന ചിത്രങ്ങളും ലൈംഗിക ഉള്ളടക്കവും പോസ്റ്റ് ചെയ്യുന്ന സബ്‌സ്‌ക്രിപ്ഷൻ ആവശ്യമായ സൈറ്റ്) ആയിരിക്കുന്നതിനേക്കാൾ മോശമാണെന്ന് അവർ പറഞ്ഞു. 2022 ൽ ഒരു ടോക്ക് ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നടത്തിയ വിവാദപരമായ താരതമ്യമാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.
സൈന്യത്തിൽ ആയിരിക്കുക എന്നത് ഓൺലി ഫാൻസിൽ മാത്രമുള്ളതിനേക്കാൾ മോശമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ നിങ്ങളുടെ ശരീരം സർക്കാരിന് വിൽക്കുകയാണെന്നായിരുന്നു മിയ ഖലീഫയുടെ പരാമർശം.
ഹമാസ്- ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മിയ ഖലീഫയുടെ വിവാദപരാമർശം വീണ്ടും ചൂടുപിടിക്കുന്നത്. യുദ്ധത്തിൽ ഹമാസ് പക്ഷത്തോടൊപ്പമാണ് മിയ. ഇത് സംബന്ധിച്ച തന്റെ നിലപാട് അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാൽ അവരുടെ പക്ഷത്ത് നിൽക്കാതിരിക്കാൻ കഴിയില്ലെന്നാണ് മിയ എക്സിൽ കുറിച്ചത്. പലസ്തീനിലെ സാഹചര്യം മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ വംശീയതയുടെ ആ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയിക്കുമെന്നും മിയ എക്സിൽ കുറിച്ചിരുന്നു.
Discussion about this post