ന്യൂഡൽഹി : കശ്മീരിൽ ഗാസയിലെ പോലെ ഇപ്പോൾ രക്തച്ചൊരിച്ചിലുകൾ ഇല്ലെന്ന് ജെ എൻ യു പൂർവ വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ്. കശ്മീരിലെ ജനതയ്ക്കു സമാധാനവും സുരക്ഷിതത്വവും നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നയങ്ങളാണെന്ന് ഷെഹ്‌ല റാഷിദ് പറഞ്ഞു. സുരക്ഷ ലഭിക്കാതെ സമാധാനം കൊണ്ടുവരിക സാധ്യമല്ല. അതിനുദാഹരണമാണ് ഇസ്രയേൽ -ഹമാസ് യുദ്ധമെന്നും അവർ പറഞ്ഞു.
ജെ എൻ യു വിൽ വിദ്യാർത്ഥി ആയിരിക്കുന്ന കാലഘട്ടത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് വാർത്തകളിൽ ഇടം നേടിയ വിദ്യാർത്ഥി നേതാവായിരുന്നു ഷെഹ്‌ല റാഷിദ്.കോൺഗ്രസ് നേതാവായ കനയ്യ കുമാറിനും ഉമർ ഖാലിദിനുമൊപ്പം തുക്‌ഡെ തുക്‌ഡെ സംഘം എന്ന് മുദ്രകുത്തപ്പെട്ടതോടെയാണ് ഷെഹ്‌ല വാർത്തകളിൽ നിറഞ്ഞുനിന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിക്കാരുടെ പട്ടികയിലും ഷെഹ്‌ല ഉണ്ടായിരുന്നു. പിന്നീട് ഹർജിക്കാരുടെ പട്ടികയിൽനിന്നും ഓഗസ്റ്റിൽ അവരുടെ പേര് പിൻവലിച്ചിരുന്നു.
Discussion about this post