ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് രക്ഷനേടാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി താല്‍ക്കാലികമായി ജയ്പൂരിലേക്ക് താമസം മാറി. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നത് വരെയാണ് താല്‍ക്കാലിക സ്ഥലം മാറ്റം .ശ്വാസകോശ രോഗങ്ങള്‍ ഉള്ളത്തിനാലാണ് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറിയത്.
രാഹുല്‍ ഗാന്ധി ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുകയും, വരും ദിവസങ്ങളില്‍ ഛത്തീസ്ഗഡിലും ,രാജസ്ഥാനിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കും.ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ചയാണ്. സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 7ന് അവസാനിച്ചു. നവംബര്‍ 25നാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്.
ഇതിനിടെ ദീപാവലി ആഘോഷത്തിന് ശേഷം ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി. ഡല്‍ഹിയിലെ മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുളള എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സാണ് നിലനില്‍ക്കുന്നത്. രാജ്യ തലസ്ഥാനം പൂര്‍ണമായും വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. ഇന്ന് രാവിലെ വിവിധ ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. പ്രധാന മേഖലകളില്‍ നാനൂറിന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദീപാവലിക്ക് തൊട്ടുമുന്‍പ് പെയ്ത മഴയെത്തുടര്‍ന്ന് വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വലിയ തോതില്‍ പടക്കം പൊട്ടിച്ചതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് സാഹചര്യം വീണ്ടും മാറിയിരിക്കുകയാണ്.
Discussion about this post