Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

‘ഗംഭീരമായ ബാറ്റിംഗും മികച്ച ബൗളിംഗും വിജയമൊരുക്കി‘: ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; കോഹ്ലിക്കും ഷമിക്കും പ്രത്യേക പ്രശംസ

'അൻപതാം ഏകദിന സെഞ്ച്വറി നേടിയ വിരാട് കോഹ്ലി മികവിന്റെയും സ്ഥിരതയുടെയും ഉത്തമ ഉദാഹരണമാണ്'

by Brave India Desk
Nov 16, 2023, 09:07 am IST
in Cricket, India, International, Sports
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരത്തിൽ മേധാവിത്വം പുലർത്തിയ ഇന്ത്യ ഗംഭീരമായ വിജയത്തോടെ ഫൈനലിൽ കടന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു..

ഉജ്ജ്വലമായ ബാറ്റിംഗും മികച്ച ബൗളിഗുമാണ് നമ്മുടെ ടീമിന് വിജയമൊരുക്കിയത്. ഫൈനൽ മത്സരത്തിനൊരുങ്ങുന്ന ടീമിന് വിജയാശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

Congratulations to Team India!

India puts up a superlative performance and enters the Finals in remarkable style.

Fantastic batting and good bowling sealed the match for our team.

Best wishes for the Finals!

— Narendra Modi (@narendramodi) November 15, 2023

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന വിരാട് കോഹ്ലിയെയും  മികച്ച ബൗളിംഗിലൂടെ ഇന്ത്യയെ വിജയത്തിലെത്തിച്ച പേസ് ബൗളർ മുഹമ്മദ് ഷമിയെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അൻപതാം ഏകദിന സെഞ്ച്വറി നേടിയ വിരാട് കോഹ്ലി മികവിന്റെയും സ്ഥിരതയുടെയും ഉത്തമ ഉദാഹരണമാണ്. മികച്ച കായിക താരമാണ് കോഹ്ലിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Today, @imVkohli has not just scored his 50th ODI century but has also exemplified the spirit of excellence and perseverance that defines the best of sportsmanship.

This remarkable milestone is a testament to his enduring dedication and exceptional talent.

I extend heartfelt… pic.twitter.com/MZKuQsjgsR

— Narendra Modi (@narendramodi) November 15, 2023

വിരാട് കോഹ്ലിക്ക് ആത്മാർത്ഥമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു. വരും തലമുറയ്ക്ക് മുന്നിൽ അദ്ദേഹം ഒരു മികച്ച നാഴികക്കല്ല് പാകിയിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മത്സരത്തിൽ അതുല്യമായ പ്രകടനമായിരുന്നു മുഹമ്മദ് ഷമിയുടേത്. സെമി ഫൈനൽ മത്സരത്തിലെ മാത്രമല്ല, ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലേയും അദ്ദേഹത്തിന്റെ പ്രകടനം വരാനിരിക്കുന്ന തലമുറയിലെ ക്രിക്കറ്റ് പ്രേമികളെയും പ്രചോദിപ്പിക്കും. അത്രമാത്രം ഗംഭീരമായ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. പ്രധാനമന്ത്രി പറഞ്ഞു.

Today’s Semi Final has been even more special thanks to stellar individual performances too.

The bowling by @MdShami11 in this game and also through the World Cup will be cherished by cricket lovers for generations to come.

Well played Shami!

— Narendra Modi (@narendramodi) November 15, 2023

വാംഖഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ മത്സരത്തിൽ 70 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെ അൻപതാം സെഞ്ച്വറിയുടേയും ശ്രേയസ്സ് അയ്യരുടെ മിന്നൽ സെഞ്ച്വറിയുടേയും പിൻബലത്തിൽ 4 വിക്കറ്റിന് 397 റൺസ് എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തി.

മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന്റെ പോരാട്ടം 48.5 ഓവറിൽ 327 റൺസിൽ അവസാനിച്ചു. 7 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ കടപുഴക്കിയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ, ഇന്നത്തെ വിജയികൾ ഇന്ത്യയുമായി ഏറ്റുമുട്ടും.

Tags: Narendra Modivirat kohlinew zealandindiaMohammed ShamiSemi Final 1
Share4TweetSendShare

Latest stories from this section

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies