ടെല്‍ അവീവ് : ഹമാസിന്റെ പ്രധാന താവളമായ ഗാസ തുറമുഖത്തിന്റെ നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തതായി ഐഡിഎഫ് പ്രഖാപിച്ചു. നാവിക, സൈനിക, വ്യോമ സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഹമാസിന്റെ നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ ഐഡിഎഫ് തകര്‍ത്തു.
പത്തോളം ടണല്‍ ഷാഫ്റ്റുകളും തീവ്രവാദ കേന്ദ്രങ്ങളായ നാല് കെട്ടിടങ്ങളും ഇസ്രയേല്‍ സൈന്യം നശിപ്പിച്ചു. ഹമാസിന്റെ നാവിക സേനയുടെ പരിശീലന കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് ഇവിടെയാണ്. ഇവിടെ നിന്നാണ് ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതും ഇവിടെ നിന്നാണ്. ഒരു സിവിലിയന്‍ നേവല്‍ ആങ്കറേജിന്റെ മറവില്‍, സിവിലിയന്‍ കപ്പലുകളും ഗാസയുടെ നാവിക പോലീസ് ബോട്ടുകളും ഉപയോഗിച്ച് പരിശീലനത്തിനും ആക്രമണങ്ങള്‍ നടത്തുന്നതിനുമുള്ള സൗകര്യം ഹമാസ് പ്രയോജനപ്പെടുത്തി.
ഇവിടെ നിന്ന് ഇസ്രായേല്‍ സൈന്യം 10 ഹമാസ് ഭീകരരെ വധിക്കുകയും പ്രദേശത്തെ കെട്ടിടങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 2007-ല്‍ ഹമാസ് ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം നിരവധി തവണ ഇസ്രായേല്‍ നാവികസേന ഇറാന്റെ ആയുധങ്ങള്‍ മുനമ്പിലേക്ക് കടത്താനുള്ള ഹമാസിന്റെ ശ്രമങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു.
Discussion about this post