ഉത്തർപ്രദേശ് :മുസ്ലീം യുവതികൾ പുരുഷന്മാർ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകളിൽ പോകരുതെന്ന് മുസ്ലീം പുരോഹിതൻ. ഉത്തർപ്രദേശിലെ സഹറൻപൂരിലെ പുരോഹിതനായ മുഫ്തി അസദ് കാസ്മി ഈ വിചിത്രമായ പരാമർശങ്ങൾ നടത്തിയത്.
പുരുഷന്മാർ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറുകളിൽ സ്ത്രീകൾ പോകരുതെന്നും പകരം സ്ത്രീകൾ മാത്രമുള്ള സലൂണുകൾ തിരഞ്ഞെടുക്കണമെന്നുമാണ് പുരോഹിതന്റെ ഉപദേശം. ഇത്തരം പാർലറുകളിൽ പോയി സ്ത്രീകൾ മേക്കപ്പ് ചെയ്യുന്നത് ഇസ്ലാമിന് നിഷിദ്ധവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം ബ്യൂട്ടി പാർലറിൽ പോയി പുരികങ്ങൾ ത്രെഡ് ചെയ്‌തെന്ന കാരണത്താൽ സൗദി അറേബ്യയിലുള്ള ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി കാൺപൂർ സ്വദേശിനി ഗുൽസൈബ പോലീസിൽ പരാതി നൽകിയിരുന്നു.ഭർത്താവുമായി വീഡിയോ കോൾ ചെയ്തപ്പോൾ തന്റെ പുതിയ ആകൃതിയിലുള്ള പുരികങ്ങളെക്കുറിച്ച് ചോദിച്ചു. തന്റെ സമ്മതമില്ലാതെ പുരികങ്ങൾ ത്രെഡ് ചെയ്‌തെന്ന കാരണത്താൽ വീഡിയോ കോളിലൂടെയാണ് ഭർത്താവ് വിവാഹമോചനം നടത്തിയതെന്നായിരുന്നു യുവതിയുടെ പരാതി.
Discussion about this post