ഇടുക്കി : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം. ഇടുക്കി കുട്ടിക്കാനത്താണ് തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടത്. മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിയുകയായിരുന്നു.
അപകടത്തിൽ ആറു തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് വാഹനത്തിലുണ്ടായിരുന്നത്.
കൊല്ലം- തേനി ദേശീയപാതയില്‍ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകളിലെ വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞ് അപകടമുണ്ടായത്. വലിയ അപകട സാധ്യതയുള്ള റോഡാണ് ഇതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ശബരിമല തീർത്ഥാടന കാലമായതോടെ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. അധികൃതർ ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് നാട്ടുകാരുടെ ഭാഗത്തുനിന്നും ആവശ്യമുയർന്നിട്ടുണ്ട്.
Discussion about this post