വയനാട്: വയനാട് മേപ്പാടി 900കണ്ടിയിൽ വിനോദ സഞ്ചാരത്തിന് എത്തിയ ട്രാവലറിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്ന് വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണനാണ് (44) മരിച്ചത്.
പാർക്ക് ചെയ്തിരുന്ന ട്രാവലറിനുള്ളിൽ സീറ്റിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാർ മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മീനാക്ഷി പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. മരണ കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Discussion about this post