തിരുവനന്തപുരം: ദേവസ്വം ബോർഡിൽ വ്യാജ രേഖകൾ ഹാജരാക്കി നിയമനം നേടിയവർക്ക് ഒരു വർഷം തടവ്. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നടപടി. ശാന്തി നിയമനം നേടുന്നതിനായി തന്ത്രിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ നാല് പൂജാരിമാരെയാണ് കോടതി ശിക്ഷിച്ചത്. സുമോദ്, വിപിൻ ദാസ്, ബിജു മോൻ, ദിലീപ് എന്നിവർക്കെതിരെയാണ് നടപടി.
പ്രതി പട്ടികയിലുണ്ടായിരുന്ന രണ്ട് ദേവസ്വം ഉദ്യോഗസ്ഥരെ വെറുതെ വിട്ടു. 2008 ൽ നടന്ന നിയമത്തിലാണ് ക്രമക്കേട് കണ്ടത്തിയത്. വ്യാജ രേഖ കണ്ടെത്തിയതോടെ 4 പേരെയും പിരിച്ചു വിട്ടിരുന്നു.
Discussion about this post