ഭരത്പൂർ: രാജസ്ഥാൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് സർക്കാർ ഉള്ളിടത്ത്, തീവ്രവാദം, അതിക്രമങ്ങൾ, ഇതെല്ലാം അനിയന്ത്രിതമാണ്. കോൺഗ്രസിന് എല്ലാത്തിനും പ്രീണനമാണ് . അവർക്ക് ഏത് തലത്തിലേക്കും പോകാം.’ രാജസ്ഥാനിലെ ഭരത്പൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് നരേന്ദ്രമോദിയുടെ പരാമർശം.
സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ”സംസ്ഥാനത്തെ സ്ത്രീകളുടെ വിശ്വാസം കോൺഗ്രസ് തകർത്തുവെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ സ്ത്രീകളെ സംരക്ഷിക്കാൻ കഴിയുമോ? എന്ന് ചോദിച്ച മോദി സ്ത്രീ വിദ്വേഷമുള്ള ഇത്തരം പാർട്ടിയെ ശിക്ഷിക്കണമെന്ന് കൂട്ടിച്ചേർത്തു.
കോൺഗ്രസ് മന്ത്രിമാർക്ക് സംസ്ഥാനത്തെ സ്ത്രീകളോട് താഴ്ന്ന മാനസികാവസ്ഥയാണ് ഉള്ളത്. രാജസ്ഥാൻ പുരുഷന്മാരുടെ നാടായതിനാലാണ് ഇത് (ബലാത്സംഗം) സംഭവിക്കുന്നതെന്ന് അവർ പറയുന്നുവെന്ന് കുറ്റപ്പെടുത്തി.
രാജസ്ഥാനെ രാജ്യത്തെ മുൻനിര സംസ്ഥാനമാക്കുക എന്നതാണ് ബിജെപിയുടെ ദൃഢനിശ്ചയം. രാജസ്ഥാനിൽ അഴിമതിയെ ശക്തമായി ആക്രമിക്കുക, നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ബിജെപിയുടെ ദൃഢനിശ്ചയമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post