ന്യൂഡൽഹി : ഗാസയെ പിന്തുണച്ചതിനും പലസ്തീനുവേണ്ടി പ്രാർത്ഥിച്ചതിനും ആളുകൾക്കെതിരെ നടപടിയുമായി സൗദി അറേബ്യ. മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിൽ ആളുകളെ തടവിലാക്കിയെന്നാണ് വിവരം. റിപ്പോർട്ടുകൾ് അനുസരിച്ച്, ബ്രിട്ടീഷ് നടനും അവതാരകനുമായ ഇസ്ലാഹ് അബ്ദുറഹ്മാൻ, മക്കയിലെ ഒരു തീർത്ഥാടനത്തിനിടെ, പലസ്തീൻ കെഫിയ ധരിച്ചതിനും പലസ്തീൻ നിറത്തിലുള്ള തസ്ബിഹ് ചുമന്നതിനും തടവിലാക്കപ്പെട്ടിട്ടുണ്ട്.
ഇത് നല്ലതല്ല, ഇസ്രായേൽ-പലസ്തീൻ നല്ലതല്ല, അതിനാൽ ഇത് ധരിക്കരുത്, ഇത് അനുവദനീയമല്ലെന്ന് ചിലർ ചൂണ്ടിക്കാട്ടിയതായി തടവിലാക്കപ്പെട്ടവർ പറഞ്ഞു.
ആരാധനാലയങ്ങളിൽ പതാകകളോ ചിഹ്നങ്ങളോ ഉപയോഗിക്കാൻ സാധിക്കില്ലെന്നും അത്തരം പ്രാർത്ഥനകൾ അനുവദിക്കാനാവില്ലെന്നും സൗദി ഭരണകൂടവൃത്തങ്ങൾ വ്യക്തമാക്കിയതായാണ് വിവരം.
Discussion about this post