ലക്‌നൗ: ഹലാൽ സർട്ടിഫിക്കേഷനോടെ വരുന്ന ഉൽപ്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ഹലാൽ ഉൽപ്പന്നങ്ങളുടെ നിർമാണം, ശേഖരണം, വിതരണം, വിൽപ്പന എന്നിവയാണ് നിരോധിച്ചത്. ഹലാൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിച്ച് മതസ്പർധയുണ്ടാക്കിയതിന് മൂന്നു കമ്പനികൾക്കെതെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം.
പൊതുജന താൽപര്യാർത്ഥമാണ് നിരോധനമെന്ന് സർക്കാർ വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കൾക്ക് ഹലാൽ സർട്ടിഫിക്കേഷൻ സമാന്തരമായി പ്രവർത്തിക്കുന്ന സംവിധാനമാണ്. ഇത് ഭക്ഷ്യപദാർത്ഥങ്ങളുടെ നിലവാരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും നിരോധന ഉത്തരവിൽ പറയുന്നു. നേരത്തെ ഒരു കമ്പനിക്കും. മറ്റ് ചില സംഘടനകൾക്കും നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജമാഅത്ത് ഉലമ അൽ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ മുംബൈ, ജമാഅത്ത് ഉലമ മഹാരാഷ്ട്ര, എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഈ കമ്പനി ഹലാൽ സർട്ടിഫിക്കറ്റും വ്യാജമായി ഉണ്ടാക്കി വിവധി കമ്പനികൾക്കായി നൽകിയെന്നും, ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും സർക്കാർ പറയുന്നു. ഇത് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ വർധിക്കാനും, പൊതുജന വിശ്വാസത്തെ അട്ടിമറിക്കാനും വഴിയൊരുക്കിയെന്നും യുപി സർക്കാർ ആരോപിച്ചു.
സൗന്ദര്യ വർദ്ധക ഉൽപന്നങ്ങളായ എണ്ണ, സോപ്പുകൾ, ടൂത്ത് പേസ്റ്റ് തുടങ്ങിയ സസ്യാഹാര ഉൽപ്പന്നങ്ങൾക്ക് പോലും ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നു. ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഈ കമ്പനികൾ നൽകുന്ന ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഒരു സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത് മറ്റ് സമുദായങ്ങളുടെ ബിസിനസുകൾക്ക് നഷ്ടമുണ്ടാക്കുന്നു.ഇത് ചെയ്യുന്നത് കേവലം സാമ്പത്തികവും ഭൗതികവുമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല, സമൂഹത്തിൽ സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാനും കൂടിയാണ്. രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും കമ്പനികൾക്കെതിരായ പരാതിയിൽ ആരോപിച്ചിരുന്നു.
Discussion about this post