ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു നേതാവിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. ബറേലി ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഹിന്ദു സംഘടനയായ ഹിൻജാമിന്റെ നേതാവ് രാംവീറാണ് ആക്രമണത്തിന് ഇരയായത്. ബഞ്ചാരിയ ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ പ്രസിഡന്റിന്റെ ഭർത്താവ് സാക്കിർ അലി അൻസാരിയും ഇയാളുടെ കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്. നിലവിൽ ഗ്രാമത്തിൽ റോഡ് പണി നടന്നുകൊണ്ടിരിക്കുകയാണ്. റോഡ് പണിയുടെ ഭാഗമായി മാറ്റിയിട്ട മണ്ണ് സാക്കിർ അൻസാരിയുടെ കൂട്ടാളികൾ ഡ്രൈനേജിലേക്ക് കോരിയിടുകയായിരുന്നു. നിലവിൽ പ്രദേശത്ത് ഹിന്ദുക്കളാണ് തിങ്ങിപ്പാർക്കുന്നത്. ഡ്രൈനേജ് അടഞ്ഞോടെ അഴുക്കുവെള്ളം പോകുന്നതിന് തടസ്സമാകുകയും ഇതോടെ കുടുംബങ്ങൾ ബുദ്ധിമുട്ടിലാകുകയും ചെയ്തു.
രാംവീർ ഇത് ചോദ്യം ചെയ്തതാണ് മർദ്ദനമേൽക്കാൻ കാരണം ആയത്. രാംവീറിനെ മർദ്ദിച്ച ശേഷം മതതീവ്രവാദികൾ അഴുക്കുവെള്ളം കുടിപ്പിക്കുകയും ചെയ്തു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് രാംവീറിനെ രക്ഷിച്ചത്. ഷാമിം അഹമ്മദ്, ബബ്ബു, ബാബു, ഷഹീദ്, ആഷിക് അലി, അംജാദ്, സീഷാൻ, അഷ്‌റഫ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ പോലീസ് വിന്യസിച്ചു.
Discussion about this post