ന്യൂഡൽഹി: തിങ്കളാഴ്ച നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-ഓസ്ട്രേലിയ “2+2” മന്ത്രിതല സംഭാഷണത്തിൽ പങ്കെടുക്കാൻ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് രാജ്യ തലസ്ഥാനത്തെത്തി.
“രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ 2+2 മന്ത്രിതല സംഭാഷണത്തിന്റെയും 14-ാമത് വിദേശകാര്യ മന്ത്രിമാരുടെ ഘടനാപരമായ ചർച്ചകളുടെയും സഹ അധ്യക്ഷനായി ന്യൂ ഡൽഹിയിൽ എത്തിയ ഓസ്ട്രേലിയയിലെ സെനറ്റർ വോങ്ങിന് ഊഷ്മളമായ സ്വാഗതം. ഇന്ത്യ-ഓസ്ട്രേലിയയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകളുടെ സമ്പന്നമായ അജണ്ട താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു ,” വിദേശ കാര്യ മന്ത്രാലയം വക്താവ് വക്താവ് അരിന്ദം ബാഗ്ചി സാമൂഹ്യമാധ്യമം ആയ എക്സിൽ പോസ്റ്റ് ചെയ്തു
ന്യൂഡൽഹിയിലെ പാലം എയർഫോഴ്സ് സ്റ്റേഷനിൽ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പ് ലഭിക്കുകയുണ്ടായി.
ഇൻഡോ പസിഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം തടയിടുക, നിയമ വാഴ്ച്ച ഉറപ്പാക്കുന്ന ഇൻഡോ പസിഫിക് മേഖല തുടങ്ങിയ ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന പാശ്ചാത്യ ശക്തികളുടെ പ്രധാന ലക്ഷ്യ സ്ഥാനമെന്ന നിലയിലുള്ള ഭാരതത്തിന്റെ പ്രസക്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉന്നത തല 2 +2 സംഭാഷണങ്ങൾ അമേരിക്കയും ഓസ്ട്രേലിയയും അടങ്ങുന്ന പാശ്ചാത്യ ചേരിയുമായി നടക്കുന്നത്.
അതേസമയം, 2+2 ഡയലോഗിനായി ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലെസ് ഇതിനകം ഇന്ത്യയിലെത്തിയിട്ടുണ്ട്.രണ്ട് ഓസ്ട്രേലിയൻ നേതാക്കളും അവരുടെ ഇന്ത്യൻ സഹമന്ത്രിമാരായ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി ചർച്ചകൾ നടത്തും.
ഇന്ത്യ ഓസ്ട്രേലിയയുടെ മുൻനിര സുരക്ഷാ പങ്കാളിയാണെന്നും ഇരു രാജ്യങ്ങളുടെ സമഗ്രവും തന്ത്രപരമായ പങ്കാളിത്തം ഇന്തോ-പസഫിക് മേഖലയ്ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പ്രായോഗികമായ പ്രവർത്തനങ്ങളിൽ ഒന്നാണെന്ന് മാർലെസ് നേരത്തെ വ്യക്തമാക്കിയിരുന്നു
ഇന്തോ-പസഫിക് മേഖല എല്ലാവർക്കും വേണ്ടിയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്വയം പ്രതിരോധശേഷിയുള്ളതുമായി തുടരുന്നത് ഉറപ്പാക്കുന്നതിനുള്ള ഓസ്ട്രേലിയയുടെ സമീപനത്തിന്റെ കാതൽ ഇന്ത്യയുമായുള്ള ഞങ്ങളുടെ സഹകരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും പങ്കാളിത്ത മേഖലയുടെ സുസ്ഥിരതയുടെയും സമൃദ്ധിയുടെയും കേന്ദ്രബിന്ദുവാണെന്ന് വിദേശകാര്യ മന്ത്രി വോങ് വ്യക്തമാക്കി
Discussion about this post