വാഷിംഗ്ടൺ : ചാറ്റ്ജിപിറ്റിയുടെ സ്രഷ്ടാക്കളായ ഓപ്പൺ എഐയുടെ സ്ഥാപകൻ സാം ആൾട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക് എത്തുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് അപ്രതീക്ഷിതമായി ഓപ്പൺ എഐ ഡയറക്ടർ ബോർഡ് സാം ആൾട്ട്മാനെ നേതൃസ്ഥാനത്തുനിന്നും പുറത്താക്കിയത്. അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് വലിയ രീതിയിൽ പൊതുജനാഭിപ്രായം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാം ആൾട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക് എത്തുകയാണെന്ന് സത്യ നാദെല്ല പ്രഖ്യാപിച്ചത്.
ആൾട്ട്മാൻ തന്റെ മുൻ സഹപ്രവർത്തകനായ ഗ്രെഗ് ബ്രോക്ക്മാനോടൊപ്പമാണ് മൈക്രോസോഫ്റ്റിൽ ചേരുകയെന്നും സിഇഒ സത്യ നാദെല്ല സ്ഥിരീകരിച്ചു. മൈക്രോസോഫ്റ്റിന്റെ ഒരു പുതിയ അഡ്വാൻസ്ഡ് എഐ റിസർച്ച് ടീമിനെ ഇരുവരും ചേർന്ന് നയിക്കുമെന്നും നാദെല്ല വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിനൂതനമായ പ്രവർത്തനങ്ങളുടെ കണ്ടുപിടുത്തം കൊണ്ട് പ്രശസ്തനാണ് സാം ആൾട്ട്മാൻ. 2019 മുതൽ 2023 വരെ ഓപ്പൺ എഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആൾട്ട്മാൻ സേവനമനുഷ്ഠിച്ചു.
ചെറുപ്പത്തിൽ തന്നെ ടെക് ലോകത്തോട് വളരെയേറെ താല്പര്യമുണ്ടായിരുന്ന ആൾട്ട്മാൻ എട്ടാം വയസ്സിൽ തന്നെ മാക്കിന്റോഷ് കമ്പ്യൂട്ടർ എങ്ങനെ കോഡ് ചെയ്യാമെന്നും വേർപെടുത്താമെന്നും പഠിച്ചു. പ്രീമിയം സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ പഠനകാലത്ത് സ്വന്തമായി ഒരു മൊബൈൽ ആപ്പ് ലൂപ്റ്റ് അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിൽ പ്രഗൽഭൻ ആയിരുന്ന സാം ആൾട്ട്മാൻ ആണ് ചാറ്റ്ജിപിറ്റി അടക്കമുള്ള ഓപ്പൺ എഐയുടെ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയത്.
Discussion about this post