ബംഗളൂരു: മദ്യ ലഹരിയിൽ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രികൻ അറസ്റ്റിൽ. ബംഗളൂരു സ്വദേശിയാണ് പിടിയിലായത് എന്നാണ് സൂചന. ഇയാളുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ജയ്പൂരിൽ നിന്നും ബംഗളൂരുവിലേക്കെത്തിയ ഇൻഡിഗോ വിമാനത്തിൽ ആയിരുന്നു സംഭവം.
ജയ്പൂരിൽ നിന്നും രാവിലെയാണ് വിമാനം പുറപ്പെട്ടത്. ഇവിടെ നിന്നുമായിരുന്നു പ്രതി വിമാനത്തിൽ കയറിയത്. വിമാനത്തിൽ കയറിയത് മുതൽ ഇയാൾ മദ്യലഹരിയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു. തുടർന്ന് നിരവധി തവണ താക്കീത് ചെയ്തിരുന്നു. ഇതിനിടെയാണ് വനിതകൾ ഉൾപ്പെട്ടെ ക്യാബിൻ ക്രൂ ജീവനക്കാരോട് മോശമായി പെരുമാറിയത്. തുടർന്ന് ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
കെംപഗൗഡ വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. വിമാനം ലാൻഡ് ചെയ്ത ഉടൻ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post