തിരുവനന്തപുരം: റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരിച്ച് നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ടൊന്നും സിനിമ രക്ഷപ്പെടാൻ പോകുന്നില്ലെന്നും പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ കാതലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ കാണുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണെന്നും താരം വ്യക്തമാക്കി. നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്. റിവ്യൂവിന് സിനിമയെ നശിപ്പിക്കാനോ രക്ഷപ്പെടുത്താനോ കഴിയില്ലെന്നും എന്നാല്‍, റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ എഴുത്തുകാർക്കാണ് പ്രധാന്യം നൽകേണ്ടതെന്നും ചോദ്യങ്ങൾക്ക് ഉത്തരമായി മമ്മൂട്ടി പറഞ്ഞു. മലയാളത്തിൽ നല്ല എഴുത്തുകാർ വന്നുകൊണ്ടിരിക്കുകയാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എഴുത്താണ്. അത് ആളുകൾ ഇന്നത്തെ കാലത്ത് ശ്രദ്ധിച്ചു തുടങ്ങിയതായും താരം വ്യക്തമാക്കി.
നവംബർ 23 നാണ് ചിത്രം കാതൽ തീയറ്ററുകളിലെത്തുന്നത്. ജ്യോതികയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.
Discussion about this post