ന്യൂഡൽഹി: കൊറോണ വാക്‌സിൻ സ്വീകരിച്ച യുവതീ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിനുള്ള സാദ്ധ്യത കുറവെന്ന് പഠനം. കൊറോണ വാക്‌സിൻ സംബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് നിർണായകമായ കണ്ടെത്തൽ. കൊറോണ വാക്‌സിൻ സ്വീകരിച്ചവരിൽ ചെറുപ്രായത്തിൽ തന്നെ മരണം സംഭവിക്കുന്നുവെന്ന തരത്തിൽ പ്രചാരണം ഉയർന്നിരുന്നു. ഈ പ്രചാരണങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഐസിഎംആറിന്റെ പുതിയ പഠനം.
കൊറോണ വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവർക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തെയുള്ള മരണ സാദ്ധ്യത കുറവ്. 2021 ഒക്ടബോർ 1 മുതൽ 2023 മാർച്ച് 31വരെയായിരുന്നു പഠനം. 18 നും 45 നും ഇടയിൽ പ്രായമുള്ള വാക്‌സിൻ സ്വീകരിച്ചവരിലും അല്ലാത്തവരിലും ആയിരുന്നു പഠനം നടത്തിയത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ആയി 47 ആശുപത്രികളിലായിരുന്നു ഇവരെ നിരീക്ഷിച്ചത്. 729 കേസുകൾ പഠനവിധേയമാക്കി.
ഇതിൽ വാക്‌സിൻ സ്വീകരിക്കാത്തവർ കാരണങ്ങൾ ഒന്നു കൂടാതെ മരിക്കുന്നതായി കണ്ടെത്തി. എന്നാൽ ഒരു ഡോസ് എങ്കിലും വാക്‌സിൻ സ്വീകരിച്ചവർക്ക് ഇത് സംഭവിച്ചില്ല. രണ്ടോ അതിലധികമോ വാക്‌സിൻ സ്വീകരിച്ചവർക്ക് മികച്ച ആരോഗ്യമുളളതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post